നെയ്യാറ്റിന്‍കരയിലെ ഇരട്ടആത്മഹത്യ: അറസ്റ്റിയാവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം കൂടി ചുമത്തി കേസെടുത്തു. മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്.

ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പില്‍ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു.

വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും മൂന്നു ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top