നെയ്യാറ്റിന്‍കര ആത്മഹത്യ; ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദാരുണ സംഭവമാണുണ്ടായത്. 10 ലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കും. വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോടതി ഉത്തരവ് നടപ്പാക്കാന്‍ തിടുക്കം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വീഴ്ചയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, കെപിസിസി കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കി. ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറാണ് കുട്ടികള്‍ക്ക് സഹായധനം കൈമാറിയത്.

Top