പരാതിക്കാരനെ അപമാനിച്ച കേസ്, നെയ്യാറ്റിൻകര എസ്.ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയെ സസ്പെൻണ്ട് ചെയ്തു. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയ ആളെ അധിക്ഷേപിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. യുണിഫോമിൽ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്

Top