നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ ഭൂമിയെക്കുറിച്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടര്‍ തഹസില്‍ദാരിനോട്‌ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും കഴിഞ്ഞ ദിവസം കളക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു. രാജന്റെ ഭൂമിയില്‍ പരാതിക്കാരി വസന്തയ്ക്കുള്ള അവകാശവാദത്തെക്കുറിച്ചാണ് വിശദമായ അന്വേഷിക്കുന്നത്. ഭൂമിയുടെ അവകാശം തനിയ്ക്കാണെന്നും ഇതു സംബന്ധിച്ച പട്ടയം അടക്കമുള്ള എല്ലാ തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും വസന്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

ലക്ഷംവീട് കോളനി പദ്ധതി പ്രകാരം വിവിധ ആളുകള്‍ക്ക് നല്‍കിയിരുന്ന ഭൂമി വസന്ത മറ്റ് ആളുകളില്‍ നിന്ന് വാങ്ങിയിരുന്നു എന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. ഇവരുടെ പേരില്‍ പട്ടയം കിട്ടിയിട്ടില്ല എന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമാണ് കാര്യങ്ങളില്‍ വ്യക്തത വരികയുള്ളു.

Top