സനലിന്റെ കൊലപാതകം; പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിന്റെ കൊലയാളിയെ ഉടൻ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സനലിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാൻ തയ്യാറല്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. കേസ് സിബിഐ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നാളെ ഹർജി നൽകുമെന്നും വിജി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. സനലിന്റെ കൊലപാതകം അപകട മരണമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിജി ആരോപിച്ചു. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി വ്യക്തമാക്കിയിട്ടുണ്ട്.

Top