സനലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.

35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ നാളെ തന്നെ സുരേഷ് ഗോപി കോര്‍പ്പറേഷനില്‍ തിരിച്ചടക്കും. ഈ സാഹചര്യത്തില്‍ പലിശ ആവശ്യപ്പെടരുത്, ഇതിലൂടെ ജപ്തി ഒഴിവാക്കാനാകുമെന്നും
അദ്ദേഹം വ്യക്തമാക്കി.

കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്.മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം 16ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ട് ഇന്ന് പട്ടിണി സമരം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു

മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്.

Top