നെയ്യാറ്റിന്‍കര സനല്‍ കൊലപാതകം ; അന്വേഷണം തുടരുമെന്ന് ഡിജിപി

sanal murder

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച സാഹചര്യത്തിലും കേസ് തുടരാനാണ് തീരുമാമെന്ന് ഡിജിപി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുവനാണ് തീരുമാനം.

സംഭവം കഴിഞ്ഞ് ഒമ്പത് ദിവസം പിന്നിട്ട ശേഷം ഇന്നാണ് പ്രതി ഹരികുമാറിനെ സ്വവസതിയില്‍ മരിച്ച നലിയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രധാന പ്രതി മരിച്ച സാഹചര്യത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുമോ എന്ന സംശയം എല്ലാവരിലും നിലനിന്നിരുന്നു.

അതേസമയം ഡിവൈഎസ്പി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍. ഹരികുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് റൂറല്‍ എസ്പി വ്യക്തമാക്കുന്നത്.

സനലിനെ ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപൂര്‍വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെയാണ് വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Top