നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിൽ പൊലീസ് തിടുക്കം കാട്ടി; ഉമ്മൻ ചാണ്ടി

oomman chandy

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിൽ പൊലീസ് തിടുക്കം കാട്ടിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കളെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് വീടും സ്ഥലവും നൽകുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് പ്രകാരം ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജനും ഭാര്യയും പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെയാണ് പൊള്ളലേറ്റ് മരിച്ചത്. ലൈറ്റർ കത്തിച്ചത് പൊലീസ് തട്ടിമാറ്റുന്നതിനിടെയായിരുന്നു ഇവർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.

Top