സനലിന്റെ ഭാര്യ വിജിയ്ക്ക് മൂന്നുലക്ഷം രുപ സുരേഷ് ഗോപി കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരിച്ച സനലിന്റെ ഭാര്യ വിജിയ്ക്ക് തുക കൈമാറി. സുരേഷ് ഗോപി എംപിയാണ് വിജിയ്ക്ക് തുക കൈമാറിയത്. വായ്പ്പാ തുകയായ മൂന്നുലക്ഷം രുപ സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തലില്‍ എത്തിയാണ് വിജിയ്ക്ക് കൈമാറിയത്.

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു.

35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ സനലിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്. മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്.

Top