നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം ഉയര്‍ത്തി. രാവിലെ പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യാതയുണ്ട്. ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നെയ്യാറിന്റെ തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.അതേസമയം, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. കരമനയാറിന് തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.110.5 അടിയാണ് അരുവിക്കര അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

84.75 ലിറ്ററാണ് നെയ്യാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 83.480 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കനത്ത മഴ പെയ്താല്‍ ജല നിരപ്പ് ഉയരുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Top