തിരികെയെത്തി നെയ്മര്‍; ചാമ്പ്യന്‍സ് ലീഗില്‍ മാന്‍ഞ്ചെസ്റ്റര്‍ യുണൈറ്റടിനെ നേരിടും

ജര്‍മനി: താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അറിയിച്ച് നെയ്മര്‍. ചാമ്പ്യന്‍സ് ലീഗില്‍ മാന്‍ഞ്ചെസ്റ്റര്‍ യുണൈറ്റടിനെ നേരിടുമെന്നും പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുന്നുവെന്നും പാരീസ് ജര്‍മന്‍ ഇതിഹാസ താരം നെയ്മര്‍ അറിയിച്ചു.

2018 ഫെബ്രുവരിയില്‍ മാഴ്‌സെലില്‍ കളിക്കുമ്പോള്‍ നെയ്മറിന് കാല്‍മുട്ടിന് പരിക്ക് പറ്റിയിരുന്നു. പിന്നീട് വേള്‍ഡ് കപ്പില്‍ എത്തിയപ്പോഴും കളിക്കളത്തില്‍ മികവ് പുലര്‍ത്താനായില്ല. എന്റെ പരിക്കുകളും പിന്നീട് വേള്‍ഡ് കപ്പിലുണ്ടായ തോല്‍വിയുമൊക്കെ വളരെ മോശം അവസ്ഥയായിരുന്നു. എന്നാല്‍ ഇതുപോലുള്ള മോശം അവസ്ഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ നമുക്ക് കഴിയണം.

എന്റെ പരിക്കിനും ഓപ്പറേഷനും ശേഷം പങ്കെടുത്ത മത്സരം അതികഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായാണ് തിരിച്ചെത്തിയിരിക്കുന്നത്.ചാമ്പ്യന്‍സ് ലീഗില്‍ തങ്ങള്‍ നന്നായി മത്സരിക്കുമെന്നും. തിരികെ വന്ന് കളിക്കാനിറങ്ങുന്നതും നമ്മുടെ ടീമിനൊപ്പം സമയം ചെലവഴിക്കുന്നതും സന്തോഷമുള്ള കാര്യമാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

Top