വീണ്ടും തലമുടിയില്‍ മായാജാലം തീര്‍ത്ത് നെയ്മര്‍; പുതിയ ഹെയര്‍ സ്റ്റൈല്‍ വൈറല്‍

ബ്രസീല്‍: കളിക്കളത്തിനകത്തും പുറത്തും തന്റെ മാന്ത്രിക വിദ്യകള്‍ കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് നെയമര്‍. നെയ്മറിന്റെ കളികളും കളിക്കളത്തിലെ വേലകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കളികഴിഞ്ഞാല്‍ പിന്നെ ആരാധകര്‍ നെയ്മറില്‍ ഏറ്റവും അധികം ശ്രദ്ധിക്കുന്ന കാര്യമാണ് ഹെയര്‍ സ്റ്റൈല്‍. ഇടയ്ക്കിടയ്ക്ക് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പല വിധ സ്റ്റൈലുകള്‍ നെയ്മര്‍ തന്റെ മുടിയില്‍ പരീക്ഷിക്കാറുണ്ട്. അവയില്‍ ഒട്ടുമിക്കതും തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

ഇപ്പോളിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ട് തന്റെ പുതിയ ഹെയര്‍ സ്റ്റൈലുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മര്‍. ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും എപ്പോഴത്തേയും പോലെ തന്നെ നെയ്മറിന്റെ ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Top