നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയില്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളത്തിലിറങ്ങാനാകുമോ ?

ഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പില്‍ സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ കളിക്കളത്തിലേക്ക് എന്ന് മടങ്ങി എത്തുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെ ഫെബ്രുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പി.എസ്.ജിയുടെ ടീമില്‍ നെയ്മര്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

നെയ്മറിനൊപ്പം, മധ്യനിരിയിലെ സൂപ്പര്‍ താരം മാര്‍ക്കോ വെരറ്റിയും പരിക്കിന്റെ പിടിയിലായത് ആരാധകര്‍ക്ക് ആശങ്കയിരട്ടിയാക്കി. നെയ്മറിന്റെ കാലിനാണ് പരിക്കേറ്റത്. ചികത്സ തുടങ്ങി എങ്കിലും നെയ്മര്‍ എന്ന് കളക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം എന്നാണ് പരിശീലകന്‍ തോമസ് ടുഷല്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഇതുപോലെ പരിക്കറ്റ നെയ്മറിന് സീസണിലെ അവശേഷിച്ച മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇക്കുറി അത്ര ഗുരുതരമല്ല പരിക്ക്. എന്നാല്‍ തന്നെ കഴിഞ്ഞ തവണ പരിക്കേറ്റ അതേ ഇടത്ത് തന്നെയാണ് വീണ്ടും പരിക്കേറ്റതെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

Top