നെയ്മര്‍ ബാഴ്സ വിട്ടതിന് പിന്നില്‍ മെസിയല്ല; കാരണം വെളിപ്പെടുത്തി പിതാവ്

മാഡ്രിഡ്: നെയ്മര്‍ ബാഴ്സയിലേക്ക് മടങ്ങി വരികയാണെന്ന വാര്‍ത്തയാണ് അടുത്ത കാലത്തു വരെ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. എന്നാലിപ്പോള്‍ ആവാര്‍ത്ത ബാഴ്‌സയും നെയ്മറും നിഷേധിച്ചിരിക്കുകയാണ്. നെയ്മര്‍ തിരിച്ച് ബാഴ്‌സയിലേക്ക് ഇല്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇപ്പോള്‍ എന്തുകൊണ്ടാണ് നെയ്മര്‍ ബഴ്‌സ വിട്ടത് എന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

ഇപ്പോളിതാ നെയ്മര്‍ ക്ലബ് വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു പുതിയ താരത്തെ ലക്ഷ്യം വെച്ച് അതുപോലൊരു ടീമില്‍ നിന്നും വിളി വന്നപ്പോള്‍ ഞങ്ങള്‍ അതില്‍ ശ്രദ്ധ കൊടുത്തു. ഒരു ലീഗിന് ശ്രദ്ധ നേടിക്കൊടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. നെയ്മറുടെ ആഗ്രഹങ്ങളേക്കാള്‍ വലുതാണ് അതെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും നെയ്മറുടെ പിതാവ് പറഞ്ഞു.

മെസിയുടെ സപ്പോര്‍ട്ടര്‍ റോള്‍ എന്ന പരിവേഷത്തിനുള്ളില്‍ നിന്നും പുറത്ത് കടന്ന് തന്റെ സൈഡിലെ സൂപ്പര്‍ സ്റ്റാര്‍ ആവുക ലക്ഷ്യമിട്ടാണ് നെയ്മര്‍ ബാഴ്സ വിട്ടതെന്നാണ് ആ സമയം വിലയിരുത്തപ്പെട്ടിരുന്നത്.

Top