ലോകകപ്പ് പരിശീലനം ; ബ്രസീല്‍ ടീമില്‍ നിന്ന് വിട്ടു നിന്ന് നെയ്മര്‍

Untitled-1-neymarr

ലണ്ടന്‍: ലോകകപ്പ് പരിശീലനത്തിനായുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സുപ്പര്‍ താരം നെയ്മര്‍ വിട്ടു നിന്നു. പരിക്കിനെ തുടര്‍ന്നാണ് താരം പരിശീലനത്തില്‍ നിന്നും വിട്ടു നിന്നത്. ഞായറാഴ്ച ക്രൊയേഷ്യക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകില്ലെന്നാണ് സൂചന.

ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിലൂടെ ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍ ലണ്ടനില്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂര്‍ണ്ണ ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പ്രത്യാശ പ്രകടിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ട്രെയിനിങ് സെന്ററിലാണ് ബ്രസീല്‍ ദേശീയ ടീം പരിശീലനം നടത്തിവരുന്നത്. ജൂണ്‍ എട്ടു വരെ ടീം ഇവിടെ തുടരും.

Top