നെയ്മർ ഇത്തവണ കളിക്കില്ല

രുക്കേറ്റതിനെ തുടർന്ന് സൂപ്പർ താരം നെയ്മർ ബ്രസീലിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കില്ല. നാളെ വെനിസ്വേലക്കെതിരെയും അടുത്തയാഴ്ച കരുത്തരായ ഉറുഗ്വെക്കെതിരെയും നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്.

അതേസമയം, ഫ്ലമിങോ സ്ട്രൈക്കർ പെഡ്രോയെ പകരം ഉൾപ്പെടുത്തിയെങ്കിലും ബ്രസീൽ സ്ക്വാഡിൽ നിന്ന് നെയ്മറെ ഒഴിവാക്കിയിട്ടില്ല. നെയ്മറിന് പുറമെ കോവിഡ് ബാധ മൂലം അഞ്ചു താരങ്ങളെയാണ് ബ്രസീലിന് ഇത്തവണ നഷ്ടമായിരിക്കുന്നത്.

Top