പിഎസ്ജി ടീമില്‍ നെയ്മര്‍ കളിക്കില്ല

പാരിസ്: മെസ്സി – നെയ്മര്‍ പോരാട്ടം പ്രതീക്ഷിച്ച ഫുട്‌ബോള്‍ പ്രേമികള്‍ക്കു വീണ്ടും നിരാശ. ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ-ക്വാര്‍ട്ടറില്‍ ഇന്നു സ്പാനിഷ് ക്ലബ് ബാര്‍സിലോനയെ നേരിടുന്ന പിഎസ്ജി ടീമില്‍ ബ്രസീല്‍ താരം നെയ്മര്‍ കളിക്കില്ല.

കഴിഞ്ഞ മാസം കാല്‍തുടയ്‌ക്കേറ്റ പരുക്കില്‍ നിന്നു പൂര്‍ണമുക്തനാവാത്തതിനാലാണ് നെയ്മറെ മാറ്റിനിര്‍ത്തുന്നതെന്നു ക്ലബ് അറിയിച്ചു. ബാര്‍സയുടെ ഗ്രൗണ്ടില്‍ പിഎസ്ജി 4-1നു ജയിച്ച ആദ്യപാദ മത്സരത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല.

 

Top