നെയ്മര്‍ ഇന്ത്യയിലെത്തും; എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുംബൈ സിറ്റി ഗ്രൂപ്പ് ഡിയില്‍

മുംബൈ: നെയ്മര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയില്‍ എത്തും. എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുംബൈ സിറ്റി ഗ്രൂപ്പ് ഡിയില്‍. ഇന്ന് നടന്ന ഗ്രൂപ്പ് നറുക്കില്‍ വന്‍ ടീമുകള്‍ക്ക് ഒപ്പമാണ് മുംബൈ സിറ്റി ഉള്‍പ്പെട്ടിരിക്കുന്നത്. മുംബൈ സിറ്റിക്ക് ഒപ്പം ഗ്രൂപ്പില്‍ അല്‍ ഹിലാല്‍ ആണ് ഉള്ളത്. ഇതോടെ നെയ്മറും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പുമായ അല്‍ ഹിലാല്‍ ഇന്ത്യയിലേക്ക് എത്തും എന്ന് ഉറപ്പായി.

നെയ്മര്‍, റുബെന്‍ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്‌സിമിന് എന്ന് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ വലിയ നിര അല്‍ ഹിലാലിന് ഉണ്ട്. ഇത് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ആവേശം പകരുന്നതാണ്. 10 ഗ്രൂപ്പുകളിലായി നാല്‍പ്പതു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നത്. മുംബൈ സിറ്റിയും സൗദി അറേബ്യന്‍ ക്ലബുകളും വെസ്റ്റ് സോണില്‍ ആണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഗ്രൂപ്പ് ഇയിലാണ്. പെര്‍സെപൊലിസ്, അല്‍ ദുഹൈല്‍, ഇസ്തിക്ലോല്‍ എന്നിവയാണ് അല്‍ നസറിന്റെ ഗ്രൂപ്പില്‍ ഉള്ളത്.

ബെന്‍സീമയുടെ അല്‍ ഇത്തിഹാദ് ക്ലബ് ഗ്രൂപ്പ് സിയില്‍ ആണ്. നിലവിലെ സൗദി ചാമ്പ്യന്മാര്‍ മുന്‍പ് രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. സെപെഹാന്‍ എസ് സി, എയര്‍ ഫോഴ്‌സ് ക്ലബ്, AGMK FC എന്നിവരുണ്ട്. എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കലണ്ടര്‍ സെപ്റ്റംബര്‍ മുതല്‍ മെയിലേക്ക് മാറിയ ആദ്യ സീസണ്‍ ആണ് ഇത്. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് സംവിധാനം ഉണ്ടാകും.

Top