നെയ്മറെ തഴഞ്ഞു; കോപ്പ അമേരിക്കയില്‍ ഡാനി ആല്‍വസ് ബ്രസീലിനെ നയിക്കും

കോപ അമേരിക്കയില്‍ പി എസ് ജി താരമായ ഡാനി ആല്‍വസ് ബ്രസീലിനെ നയിക്കും. ആല്‍വസിനെ ക്യാപ്റ്റനാക്കി കൊണ്ട് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.

36കാരനായ ആല്‍വസ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ താരം ആയതുകൊണ്ടും ക്ലബ് ഫുട്‌ബോളില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയതു കൊണ്ടുമാണ് ആല്‍വാസിനെ ബ്രസീല്‍ ടീമിന്റെ ക്യാപ്ടനാക്കിയത്. ബ്രസീലിലെ പ്രധാനപ്പെട്ട കളിക്കാരന്‍ നെയ്മര്‍ ആണെങ്കിലും നെയ്മറിന് ക്യാപ്റ്റനാവാനുള്ള ഗുണങ്ങള്‍ ഇല്ല എന്നതുകൊണ്ടാണ് ആല്‍വസിനെ ക്യാപ്ടനാക്കിയത്. കഴിഞ്ഞ ദിവസം നെയ്മറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനത്തില്‍ എത്തിയത്.

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന ക്യാമ്പില്‍ ഭൂരിഭാഗം ബ്രസീലിയന്‍ താരങ്ങളും ഇപ്പോള്‍ എത്തിയിട്ടുണ്ട്. കോപയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീല്‍ കളിക്കുന്നുണ്ട്.

Top