നെയ്മറും പിഎസ്ജി വിടും; അല്‍ ഹിലാല്‍ ക്ലബുമായി കരാറിലെത്തി താരം

പിഎസ്ജി വിടുമെന്നുറപ്പിച്ച സൂപ്പര്‍താരം നെയ്മര്‍ സൗദി പ്രോ ലീഗിലേക്ക്. അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. താരത്തിന്റെ വൈദ്യ പരിശോധന ഉടന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാര്‍ത്ത ഗള്‍ഫിലെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാണുന്നത്.

2017ല്‍ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. 112 മത്സരങ്ങളില്‍ ക്ലബിനായി 82 ഗോളുകള്‍ നേടിയിട്ടുണ്ട്. പി.എസ്.ജിയില്‍നിന്ന് സീസണിന്റെ തുടക്കത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കയിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Top