വീണ്ടും മെസിക്കൊപ്പം കൂടാൻ നെയ്മർ

പാരീസ്: ലിയോണല്‍ മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നെയ്മര്‍. ഇതോടെ അടുത്ത താരക്കൈമാറ്റം നിര്‍ണായകമായി എന്ന് പറയാം. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റഡിനെതിരെ ഇരട്ടഗോളിലൂടെ പിഎസ്ജിക്ക് ജയം സമ്മാനിച്ചതിന് പിന്നാലെയാണ് നെയ്മര്‍ മനസ്സു തുറന്നത്.2013 മുതല്‍ 2017 വരെ മെസിക്കൊപ്പം ബാഴ്സലോണയില്‍ കളിച്ച നെയ്മര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

സുവാരസ് കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ എംഎസ്എന്‍ ത്രയം ലോകഫുട്ബോളിനെ വിറപ്പിക്കുന്ന കൂട്ടുകെട്ടായി മാറി.നെയ്മറുടെ പിഎസ്ജിയിലേക്ക് മെസി പോകുമോ അതോ ബാഴ്സയിലേക്ക് നെയ്മര്‍ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചോദ്യം. ജനുവരി മുതൽ മറ്റു ക്ലബ്ബുകളുമായി ആശയവിനിമയത്തിന് അവകാശം ഉള്ള മെസി, മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം. എന്നാൽ ഉറ്റസുഹൃത്തായ നെയ്മറുടെ ക്ഷണം സ്വീകരിച്ച് പാരിസിലേക്കുള്ള കൂടുമാറ്റവും തള്ളിക്കളയേണ്ടതില്ല.

Top