ലോകകപ്പ് സ്‌പെഷ്യല്‍ ഹെയര്‍സ്റ്റൈലുമായി നെയ്മര്‍

neymar

ഷ്യയില്‍ നടക്കുന്ന ലോകകപ്പിനായി സ്‌പെഷ്യല്‍ ഹെയര്‍സ്റ്റൈലുമായി ബ്രസീലിയന്‍ താരം നെയ്മര്‍. കഴിഞ്ഞ ദിവസം ബ്രസീലിന്റെ അവസാന ട്രെയിനിങ് സെഷനിലാണ് നെയ്മര്‍ പുതിയ ഹെയര്‍സ്റ്റൈലുമായി എത്തിയത്. ഇന്ന് സ്വിറ്റ്‌സര്‍ലന്റിനെതിരെയുള്ള മത്സരം മുതല്‍ അങ്ങോട്ട് ലോകകപ്പ് അവസാനം വരെ നെയ്മറിന്റെ സ്റ്റൈല്‍ ഇതായിരിക്കും.

പരുക്കില്‍ നിന്നും തിരിച്ചെത്തിയ നെയ്മര്‍ അവസാന രണ്ട് മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നെയ്മറിന്റെ പരുക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്ന് ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ പറഞ്ഞു. നെയ്മര്‍ 100 ശതമാനം ഫിറ്റ് അല്ലെങ്കിലും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നും ടിറ്റെ പറഞ്ഞു.

Top