Neymar signs contract to stay at Barcelona until 2021

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ അഞ്ചു വര്‍ഷത്തേക്ക് പുതുക്കി. മൂന്നു മാസത്തെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ ഒപ്പിട്ടത്. 2021 ജനുവരി 30 വരെയാണ് കരാര്‍ കാലാവധി.

2013ല്‍ ബാഴ്‌സലോണയില്‍ എത്തിയ നെയ്മര്‍ 150 മത്സരങ്ങളില്‍ 91 ഗോളുകളാണ് നേടിയത്. ടീമിനൊപ്പം രണ്ടു ലാലിഗ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ ട്രോഫികളും നെയ്മര്‍ നേടിയിരുന്നു.

Top