പ്രീ സീസണ്‍ ചൈന പര്യടനത്തിന്റെ ഭാഗമായി നെയ്മര്‍ പി എസ് ജി യില്‍ തിരിച്ചെത്തി

NEYMAR

ഷ്യന്‍ ലോകകപ്പിന് ശേഷം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പി എസ് ജി യില്‍ തിരിച്ചെത്തി. പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായാണ് താരം ചൈനയില്‍ പറന്നിറങ്ങിയത്.

ലോകത്തിലെ ഏറ്റവും ചിലവേറിയ താരമായ നെയ്മര്‍ മഞ്ഞ നിറമുള്ള വസ്ത്രം അണിഞ്ഞാണ് ചൈന എയര്‍പോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് അവിടുത്തെ സ്റ്റാഫുകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും നെയ്മര്‍ സമയം കണ്ടെത്തി. കൂടാതെ തന്റെ ആരാധകര്‍ക്ക് ആട്ടോഗ്രാഫ് നല്‍കുവാനും താരം മറന്നില്ല എന്നത് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രങ്ങളിലൂടെ മനസിലാക്കുവാനും സാധിക്കും.

ഫെബ്രുവരിയിലുണ്ടായ പരുക്കിനെ തുടര്‍ന്ന് അഞ്ചുമാസത്തിനു ശേഷമാണ് നെയ്മര്‍ പി എസ് ജി യിലേക്ക് തിരിച്ചു വരുന്നത്. ശനിയാഴ്ച മൊണാക്കോയുമായി നടക്കുന്ന ഫ്രഞ്ച് സൂപ്പര്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായാണ് നെയ്മര്‍ എത്തിയിരിക്കുന്നത്.

Top