നെയ്മറിന് പിന്തുണ അറിയിച്ച് ബ്രസീലിയന്‍ സഹതാരങ്ങള്‍

പീഡന പരാതി ആരോപിക്കപ്പെട്ട നെയ്മറിന് പിന്തുണ അറിയിച്ച് ബ്രസീലിയന്‍ സഹതാരങ്ങള്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായി തയാറെടുക്കുകയാണ് ബ്രസീല്‍. നെയ്മറും ക്യാംപിലുണ്ട്. പീഡനപരാതി പുറത്തുവന്നതോടെ കരുതലോടെയാണ് ബ്രസീല്‍ ടീം മാനേജ്മെന്റ് പ്രതികരിച്ചത്. നെയ്മറിനെ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ താരത്തിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമായിരുന്നു ടീം മാനേജ്മെന്റ് പ്രതികരിച്ചത്.

ഇപ്പോള്‍ നെയ്മറിന് പിന്തുണയുമായി സഹതാരം ഫെര്‍ണാന്റിന്യോയും രംഗത്തെത്തി. ആരോപണങ്ങള്‍ നേരിടുന്ന താരത്തിന് ടീമംഗങ്ങളുടെയും സ്റ്റാഫിന്റെയും പിന്തുണയുണ്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ പരിശീലനത്തിലാണ് ഞങ്ങളിപ്പോള്‍. നെയ്മര്‍ ടീമിലെ നിര്‍ണായക താരമാണെന്നും അദേഹത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന കാര്യങ്ങള്‍ ടീമിനെയും ബാധിക്കുമെന്നും ഫെര്‍ണാണ്ടീന്യോ പറഞ്ഞു.

Top