നെയ്മര്‍ മാറിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് തുറന്നു പറഞ്ഞ് മെസി

Untitled-1messy

ബാഴ്‌സലോണ:നെയ്മര്‍ മാറിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് തുറന്നു പറഞ്ഞ് മെസി. ലോകകപ്പ് ഫുട്‌ബോളിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് മെസ്സിയുടെ തുറന്ന് പറച്ചില്‍. 27 ദിനരാത്രങ്ങള്‍ മാത്രമാണ് ഇനി ലോകകപ്പിനുള്ളത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ റയല്‍ പ്രവേശനത്തെ നോക്കിക്കാണുന്നത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ മാറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക്‌ പിന്നാലെയാണ് പ്രതികരണവുമായി നെയ്മറിന്റെ മുന്‍ സഹതാരം ലയണല്‍ മെസി തന്നെ രംഗത്തെത്തിയത്.

നെയ്മര്‍ പി.എസ്.ജി വിട്ട് റയലില്‍ എത്തിയാല്‍ അത് ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് മെസി പറഞ്ഞു. റയലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തീരുമാനമായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനന്‍ മാധ്യമമായ
ടി.വൈ.സി സ്‌പോര്‍ട്‌സിന്‌ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്‌സയില്‍ നിന്നും പറ്റാവുന്ന കിരീടങ്ങള്‍ ഒക്കെ നേടിയാണ് അദ്ദേഹം ക്ലബ് വിട്ടതെന്നും മെസി വ്യക്തമാക്കി.എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാന്‍ നെയ്മര്‍ തയ്യാറായിട്ടില്ല.

neymer

റഷ്യയില്‍ അവസാന നാലിലെത്തുകയാണ് അര്‍ജന്റീനയുടെ ആദ്യ ലക്ഷ്യമെന്നും കഴിഞ്ഞ ലോകകപ്പില്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കണമെന്നും മെസ്സി പറഞ്ഞു. ലോകകപ്പില്‍ ക്രീസ്റ്റ്യനൊ റൊണാള്‍ഡോയുമായും താനും തമ്മിലുള്ള പോരാട്ടമല്ലെന്നും രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമാണെന്നും മെസ്സി വ്യക്തമാക്കി.Related posts

Back to top