നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് പോകില്ലെന്നു പ്രവചിക്കാനാകില്ലെന്ന് ബാഴ്‌സ താരം

ബാഴ്‌സ: ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് കൂടുമാറിയ സൂപ്പര്‍താരമാണ് നെയ്മര്‍.

എന്നാല്‍ താരം പിഎസ്ജിയില്‍ തൃപ്തനല്ലെന്നും ഈ സീസണിനു ശേഷം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്തായാലും ഇപ്പോള്‍ നെയ്മറുടെ കൂടുമാറ്റത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ സൂപ്പര്‍താരം റിവാള്‍ഡോ.

നെയ്മര്‍ റയലിലേക്കു പോകില്ലെന്നു പ്രവചിക്കാനാകില്ലെന്നും, ലോകത്തിലെ മികച്ച താരമാവാന്‍ വേണ്ടി ബാഴ്‌സ വിടുന്നതുള്‍പ്പെടെ നെയ്മര്‍ എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെന്നുമായിരുന്നു റിവാള്‍ഡോയുടെ വെളിപ്പെടുത്തല്‍.

ബെറ്റ് ഫെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് റിവാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയത്.

Top