നെയ്മര്‍,ജാനകി ജാനേ,പോര്‍ തൊഴില്‍; ജൂലൈയില്‍ ഒടിടിയില്‍ എത്തും

ലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസം ഒടിടി റിലീസിനെത്തുന്നത്. മാത്യു,നസ്‌ലിന്‍ കൂട്ടുകെട്ടിലെത്തിയ ‘നെയ്മര്‍.നവ്യ നായര്‍,സൈജു കുറുപ്പ് ചിത്രം ‘ജാനകി ജാനേ’, അനുരാഗം എന്നിവയാണ് ജൂലൈയില്‍ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകള്‍. തമിഴില്‍ നിന്നും വീരന്‍, ഗുഡ്‌നൈറ്റ്, പോര്‍ തൊഴില്‍ എന്നീ സിനിമകളും ഈ മാസം റിലീസ് ചെയ്യുന്നു.

അനുരാഗം ഇന്ന് എച്ച് ആര്‍ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു.അശ്വിന്‍ ജോസ്, ഗൗരി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ എച്ച് ആര്‍ ഒടിടിയിലൂടെയാകും ചിത്രം റിലീസിനെത്തുക. ഗൗതം വാസുദേവ മേനോന്‍, ജോണി ആന്റണി, ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ജാനകി ജാനേ ഹോട്ട്സ്റ്റാറില്‍ ജൂലൈ 11ന് എത്തും.സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ഫാമിലി എന്റര്‍ടെയ്‌നര്‍. അനീഷ് ഉപാസനയാണ് സംവിധാനം. ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

പോര്‍ തൊഴില്‍ ജൂലൈ 21ന് സോണി ലിവിലൂടെയാണ് എത്തുന്നത്.ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം. വിഘ്‌നേശ് രാജയാണ് സംവിധാനം.

Top