പരുക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയ്ക്കായി ബ്രസീലിലേയ്ക്ക്‌ ; ലോകകപ്പിന് മുന്‍പ് തിരിച്ചുവരും

NEYMAR

ബെര്‍ലിന്‍: പിഎസ്ജിയുടെ ഈ സീസണിലെ മത്സരങ്ങളില്‍ നെയ്മറിന്റെ സേവനം നഷ്ടമാകുമെന്ന് സൂചന. ആങ്കിളിന് പരുക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്കായി ബ്രസീലിലേയ്ക്ക് പോകുകയാണ്. ആറ് ആഴ്ച വിശ്രമം വേണമെന്നും ഇത്രയും കാലം കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്നും നെയ്മറിന്റെ പിതാവ് വ്യക്തമാക്കി.

സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തിരിച്ചുവരാന്‍ സാധിക്കുമെങ്കിലും ലോകകപ്പ് മത്സരം ലക്ഷ്യമിട്ട് പൂര്‍ണ്ണമായും പരുക്ക് മാറി കളത്തിലിറങ്ങുകയാണ് ആഗ്രഹം. പ്രതിസന്ധികളില്‍ തകരരുതെന്നും മുന്‍പില്‍ മതില്‍ വന്നാല്‍ എങ്ങനെ ചാടികടക്കാമെന്നാണ് ചിന്തിക്കേണ്ടതെന്നും നെയ്മര്‍ വ്യക്തമാക്കി. കൂടാതെ പരുക്ക് പറ്റിയ സമയത്ത് പിന്തുണ അറിയിച്ചവര്‍ക്കും താരം ഇന്‍സ്റ്റാഗ്രാമില്‍ നന്ദി അറിയിച്ചു.

Top