നൈജീരിയക്കെതിരെ നടന്ന സൗഹൃദ മല്‍സരത്തിനിടെ നെയ്മറിന് പരിക്ക്

സാഓ പോളോ : ഞായറാഴ്ച നടന്ന സൗഹൃദ മല്‍സരത്തിനിടെ ബ്രസീല്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. നൈജീരിയക്കെതിരെ നടന്ന മത്സരത്തിലാണ് ബ്രസീല്‍ താരത്തിന് പരിക്ക് ഏറ്റത്. പരിക്ക് കാരണം നെയ്മര്‍ മൈതാനം വിടുകയായിരുന്നു.

കളിക്കുന്നതിനിടെ കാല്‍ മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താരം മത്സരം മതിയാക്കി കളം വിടുകയായിരുന്നു. അകെ 12 മിനിറ്റ് മാത്രമാണ് താരം കളിച്ചത്.

അതേസമയം പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പി എസ് ജിയുടെ മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ പരിക്ക് പറ്റിയ നെയ്മര്‍ക്ക് കോപ്പ അമേരിക്ക മല്‍സരം കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Top