നെയ്മര്‍ തന്റെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കണമെന്ന വിമര്‍ശനവുമായ് പെലെ

റിയോ ഡി ജനീറോ: നെയ്മര്‍ തന്റെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കണമെന്ന വിമര്‍ശനവുമായ് ഫുട്‌ബോള്‍ ഇതിഹാസം പെലെ. മത്സരത്തിനിടെ ബ്രസീലിയന്‍ താരമായ നെയ്മര്‍ വീണ് അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് ഒരു പ്ലോയര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും പെലെ വിമര്‍ശിക്കുന്നു. നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കാനും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പെലെ പറയുന്നു.

നെയ്മര്‍ കളിക്കളത്തില്‍ നടത്തുന്ന ഡൈവിങ്ങുകള്‍ ന്യായീകരിക്കാനാവില്ല. ദൈവം നിനക്ക് ധാരാളം കഴിവുകള്‍ തന്നു. എന്തിനാണ് അവയെ ഇങ്ങനെ സങ്കീര്‍ണമാക്കുന്നതെന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി. ഫുട്‌ബോള്‍ കളിക്കുന്നതിന് അപ്പുറം നെയ്മര്‍ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുകയെന്നത് പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിമര്‍ശിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താന്‍ പെലെ മറന്നില്ല.

ഫുട്‌ബോള്‍ നെയ്മര്‍ കളിക്കളത്തില്‍ നടത്തുന്ന ഡൈവിങ്ങുകള്‍ ന്യായീകരിക്കാനാവില്ല. ഫുട്‌ബോള്‍ കളിക്കുന്നതിന് അപ്പുറം നെയ്മര്‍ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുകയെന്നത് പ്രയാസമാണെന്നും മുന്‍ ബ്രസീലിയന്‍ താരം പറഞ്ഞു.

വിമര്‍ശിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താന്‍ പെലെ മറന്നില്ല. എംബപ്പേയേക്കാള്‍ മികച്ച കളിക്കാരനാണ് നെയ്മറെന്നം പെലെ വ്യക്തമാക്കി.

Top