പീഡനക്കേസില്‍ തെളിവില്ല; നെയ്മര്‍ക്കെതിരായ പരാതി പൊലീസ് ഉപേക്ഷിക്കുന്നു

സംപൗളോ: തെളിവുകളുടെ അഭാവത്തില്‍ നെയ്മര്‍ക്കെതിരായ മാനഭംഗക്കേസ് പോലീസ് ഉപേക്ഷിക്കുന്നതായി വിവരം. സംപൗളോ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം പ്രോസിക്യൂട്ടര്‍മാര്‍ക്ക് ചൊവ്വാഴ്ച അയയ്ക്കും. കേസ് വിലയിരുത്താന്‍ 15 ദിവസത്തെ സമയമുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ വിധി ജഡ്ജി പുറപ്പെടുവിക്കും.

അതേസമയം കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് നെയ്മര്‍ അറിയിച്ചു. പാരീസിലെ ഒരു ഹോട്ടലില്‍ വച്ച് നെയ്മര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ ബ്രസീലുകാരിയായ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Top