‘റഷ്യയില്‍ തന്റെ അഭിനയം അല്‍പ്പം ഓവറായി പോയി’ കളിക്കളത്തിലെ പെരുമാറ്റത്തെപ്പറ്റി നെയ്മര്‍

neymar

ഷ്യന്‍ ലോകകപ്പില്‍ തന്റെ അഭിനയം അല്‍പ്പം ഓവറായി പോയതായി സമ്മതിക്കുന്നുവെന്ന് ബ്രസീല്‍ താരം നെയ്മര്‍. ‘ലോകകപ്പ് മത്സരങ്ങളിലെ തന്റെ പ്രവര്‍ത്തികള്‍ അതിര് കടന്നില്ലേയെന്ന് ആരാധകര്‍ക്ക് തോന്നാം. ചില സമയങ്ങളില്‍ കുറച്ച് ഓവറായെന്നത് സത്യമാണ്, സമ്മതിക്കുന്നു. എന്നാല്‍ കളിക്കളത്തില്‍ താന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നത് സത്യമാണ്. അത് അഭിനയമല്ല. എന്നാല്‍ വേദന കൊണ്ട് തന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം ചില സമയത്തെങ്കിലും അതിര് കടന്നെന്ന് സമ്മതിക്കുന്നു’ നെയ്മര്‍ പറഞ്ഞു.

താാന്‍ മൈതാനത്ത് ഒരുപാട് അനുഭവിച്ചു. ചിലപ്പോള്‍ താന്‍ പ്രതികരിക്കുന്നത് ഓവറായിട്ടായിരിക്കും. അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന് പലര്‍ക്കും അറിയില്ല. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് താന്‍ വിജയങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരിക്കാം. എന്നാല്‍ സത്യമതല്ല, നിങ്ങളെക്കൂടി നിരാശരാക്കേണ്ടതില്ല എന്നതാണ് അപ്പോള്‍ കരുതുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.

neymar-1532854619881

നേരത്തെയും തന്റെ വീഴ്ചയെ പരിഹസിച്ചവര്‍ക്ക് ഉത്തരവുമായി നെയ്മര്‍ രംഗത്തു വന്നിരുന്നു. ലോകകപ്പിനിടെ നിരവധി തവണയാണ് താന്‍ എതിര്‍ ടീമിന്റെ ടാക്ലിങ്ങിന് ഇരയായത്. താന്‍ ടാക്ലിങ്ങിന് വഴങ്ങിക്കൊടുക്കണം എന്നാണോ വിമര്‍ശകര്‍ ആഗ്രഹിക്കുന്നത്. ടാക്ലിങ്ങുകളെ തുടര്‍ന്ന് ഏറെ വേദന അനുഭവിക്കേണ്ടിവന്നു. അതൊക്കെ അഭിനയമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും എന്നാണ് നെയ്മര്‍ അന്ന് ചോദിച്ചത്. എന്നാല്‍ അന്ന് തന്റേത് അഭിനയമാണെന്ന് നെയ്മര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ അല്‍പ്പം കാര്യമില്ലാതില്ലെന്ന് താരം തന്നെ സമ്മതിച്ചിരിക്കുന്നു.

താന്‍ വിനയമില്ലാതെ പെരുമാറുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ മാന്യതയില്ലാത്തവനെന്നല്ല, മറിച്ച് തന്റെ ഉള്ളിലെ നിരാശയെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ പരാജയപ്പെടുന്നു എന്നാണന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുപക്ഷെ എന്റെയുള്ളില്‍ പോക്കിരിയായ അല്ലെങ്കില്‍ വികൃതിയായ ഒരു കുട്ടിയുണ്ടായിരിക്കാം. അതിനെ എന്റെ ഉള്ളില്‍ തന്നെ തളച്ചിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൈതാനത്ത് പ്രകടപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

edc0397d5adbf2f78edc5deb13bb020d

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും പുതിയ മനുഷ്യനാകാന്‍ ശ്രമിക്കുകയാണെന്നും നെയ്മര്‍ വ്യക്തമാക്കി. നിങ്ങള്‍ക്കെന്നെ കല്ലെറിയാം എറിയാതെയിരിക്കാം നെയ്മര്‍ പറയുന്നു. ലോകകപ്പില്‍ ബ്രസില്‍ ടീമിന്റെ പ്രകടനത്തോടൊപ്പം ശ്രദ്ധ നേടിയ ഒന്നായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ചകള്‍. ഇതിനെതിരെ ധാരാളം ട്രോളുകളും വന്നിരുന്നു. തുടര്‍ന്ന് നെയ്മര്‍ തന്നെ എങ്ങനെ വീഴാം എന്ന് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്ന വീഡിയോയും വൈറലായിരുന്നു.

Top