നെയ്മര്‍ക്ക് 2 മത്സരങ്ങളില്‍ വിലക്ക്

പാരിസ്: കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ ലില്ലി താരം തിയാഗോ ഡാലോയെ ഫൗള്‍ ചെയ്തതിനു ചുവപ്പു കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മര്‍ക്ക് ലീഗിലെ ഇനിയുള്ള 2 മത്സരങ്ങളില്‍ വിലക്ക്. 2-ാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറുമായി കളംവിട്ട നെയ്മറും പിന്നാലെ ചുവപ്പു കാര്‍ഡ് കിട്ടിയ ഡാലോയും തമ്മില്‍ ഡ്രസിങ് റൂമിലേക്കു പോകുംവഴി ഉന്തുംതള്ളുമുണ്ടായിരുന്നു. തുടര്‍ന്നാണു ഫ്രഞ്ച് പ്രഫഷനല്‍ ലീഗിന്റെ അച്ചടക്ക സമിതി വിലക്ക് പ്രഖ്യാപിച്ചത്.

ഡാലോയ്ക്ക് അടുത്ത ലീഗ് മത്സരത്തില്‍ വിലക്കുണ്ട്. പിഎസ്ജിയെ 1-0നു തോല്‍പിച്ച ലില്ലി ലീഗ് പോയിന്റ് നിലയില്‍ ഒന്നാമതാണിപ്പോള്‍. സ്ട്രാസ്ബര്‍ഗ്, സെന്റ് എറ്റീനി എന്നിവയ്‌ക്കെതിരായ മത്സരങ്ങളാണു നെയ്മര്‍ക്കു നഷ്ടമാവുക. കഴിഞ്ഞ 15 ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കിടെ 3-ാം തവണയാണു നെയ്മര്‍ ചുവപ്പു കാര്‍ഡ് കാണുന്നത്.

Top