Neymar again in tax evasion controversy

റിയോ ഡി ജനീറോ: ബ്രസീലിന്റെ യുവ ഫുട്‌ബോള്‍ താരം നെയ്മര്‍ വീണ്ടും വിവാദത്തില്‍. 106 കോടിരൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നിലനില്‍ക്കെ 59 കോടിയിലധികം വിലവരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയാണ് നെയ്മര്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

9.1 മില്യണ്‍ ഡോളറാണ് ഹെലികോപ്റ്ററിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബിര്‍ പാര്‍ട്ടിസിപ്പാകോസ് എന്ന കമ്പനിയുമായുണ്ടാക്കിയ പണയക്കരാര്‍ പ്രകാരമാണ് നെയ്മര്‍ സെസ്‌ന 680 വിമാനം വാങ്ങിയിരിക്കുന്നത്. മണിക്കൂറില്‍ 890 കിലോമീറ്ററാണ് വിമാനത്തിന്റ വേഗത.

ഒരേസമയം 12 പേര്‍ക്ക് യാത്രചെയ്യാവുന്ന മധ്യനിര വിമാനമാണ് സെസ്‌ന. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നികുതി വെട്ടിപ്പുകേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ നെയ്മറിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രസീലിലെ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെത്തുടര്‍ന്ന് നെയ്മറോട് 106 കോടി രൂപ നികുതി കുടിശ്ശികയായി അടയ്ക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2011 മതുല്‍ 2013 വരെയുള്ള കാലയളവിലെ വെളിപ്പെടുത്താത്ത വരുമാനത്തിന്റെ നികുതിയായിരുന്നു അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

നെയ്മര്‍ക്ക് ഉപയോഗിക്കാവുന്നതും എന്നാല്‍ വില്‍പ്പന സാധ്യമല്ലാത്തതുമായ സ്വത്തുക്കളായി ഉള്ളത് 3.8 മില്യണ്‍ ഡോളര്‍ വിലവരുന്ന ഒരു ഹെലികോപ്റ്റര്‍, ഒരു ഉല്ലാസബോട്ട് മറ്റൊരു വിമാനം എന്നിവയാണ്.

Top