നെയ്മറിന്റെ അഭാവം ടീമിനെ ശെരിക്കും ബാധിക്കും;മാര്‍ക്വിനോസ്

ബ്രസീല്‍ താരം നെയ്മര്‍ പി എസ് ജി വിടരുതെന്ന് സഹതാരം മാര്‍ക്വിനോസ്. നെയ്മറിന്റെ അഭാവം ടീമിനെ ശെരിക്കും ബാധിക്കുമെന്നാണ് പി എസ് ജിയുടെ സെന്റര്‍ ബാക്കായ മാര്‍ക്കിനോസ് പറയുന്നത്. നെയ്മര്‍ പിഎസ്ജിയ്ക്ക് അത്ര പ്രാധാന്യ മേറിയ താരമാണ്. അതുകൊണ്ട് തന്നെ ടീമില്‍ തുടരുക തന്നെ വേണമെന്നും മാര്‍ക്വിനോസ് കൂട്ടിച്ചേര്‍ത്തു.

നെയ്മറിനെ പോലുള്ള താരങ്ങളെ ക്ലബിലേക്ക് കൊണ്ടു വരാന്‍ അല്ല ക്ലബില്‍ നിലനിര്‍ത്താനാണ് പാട് എന്നും അദ്ദേഹം പറഞ്ഞു. റെക്കോഡ് തുകയ്ക്കായിരുന്നു നെയ്മര്‍ പിഎസ്ജിയില്‍ എത്തിയത്.

നെയ്മര്‍ മികച്ച താരമാണ് എന്നതിലുപരി നല്ല മനുഷ്യനാണ്. ടീമില്‍ നെയ്മറിന്റെ സാന്നിദ്ധ്യം വളരെ വലിയ കരുത്ത് പകരുന്നതാണെന്നും മാര്‍ക്കിനോസ് പറഞ്ഞു.

Top