ചരിത്രം രചിക്കാനുള്ള അവസരങ്ങള്‍ ഇനിയുമുണ്ട്, ഇത്തവണയല്ലെന്നു മാത്രം; നെയ്മര്‍

neymar

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തിനോടു പരാജയപ്പെട്ടതിനു പിന്നാലെ പ്രതികരണമറിയിച്ച് ബ്രസീല്‍ താരം നെയ്മര്‍. കരിയറിലെ ഏറ്റവും ദുഖകരമായ നിമിഷമാണിത്. ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ക്ക് ഇതിലുമേറെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന്. എന്നാല്‍ അത് ഇത്തവണയല്ലെന്നു മാത്രം.

വീണ്ടും ഫുട്‌ബോള്‍ കളിക്കാനുള്ള ഊര്‍ജം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്. പക്ഷേ എന്തിനെയും നേരിടാനുള്ള ധൈര്യം ദൈവം തരുമെന്ന് ഉറപ്പുണ്ട്. ഞാന്‍ ഇനിയും ദൈവത്തിന് നന്ദി പറയും. ഈ പരാജയത്തിലും. കാരണം ദൈവത്തിന്റെ വഴി എന്റേതിലും മികച്ചതാണെന്ന് എനിക്കറിയാം’ നെയ്മര്‍ പറഞ്ഞു.

Top