Nexus devices to get special touch from Google: Sundar Pichai

സന്‍ഫ്രാന്‍സിസ്‌കോ: ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലേക്ക് മാറിയെങ്കിലും, സ്വത്തിലും സാങ്കേതികതയിലും ഇന്നും ലോകത്തെ ഒന്നാം കിട ടെക് ഭീമന്മാര്‍ തന്നെയാണ് ഗൂഗിള്‍.

എന്നാല്‍ ഗൂഗിള്‍ തലവന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ശരിക്കും ടെക് ലോകത്തെ അമ്പരിപ്പിച്ചു, അടുത്തെങ്ങും സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ച് ഇറക്കാനുള്ള പദ്ധതി ഇല്ലെന്നു സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത്.

ഗൂഗിള്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന നെക്‌സസ് ഡിവൈസുകള്‍ക്കായി മറ്റു കമ്പനികളെ തന്നെ ആശ്രയിക്കും. കലിഫോര്‍ണിയയില്‍ നടന്ന കോഡ് കോണ്‍ഫറന്‍സിലായിരുന്നു ഈ പ്രസ്താവന. നെക്‌സസ് ഫോണുകള്‍ കൂടുതല്‍ മികച്ചതാക്കാനാണ് ശ്രമം.

ഇതിനായി വിവിധ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്വീകരിക്കാനും നീക്കമുണ്ട്. ഹാര്‍ഡ്വെയര്‍ പങ്കാളികളുമായുള്ള കൂട്ട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആന്‍ഡ്രോയ്ഡ് പരിചയപ്പെടുത്തിയത് ഗൂഗിള്‍ ആയതിനാല്‍ വിപണിയില്‍ ഇറക്കുന്ന സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ഇന്നുള്ളവയെക്കാള്‍ കൂടുതല്‍ പരിപൂര്‍ണ്ണത ഉണ്ടാകുമെന്നായിരുന്നു ഇതുവരെ ടെക് ലോകത്തിന്റെ പ്രതീക്ഷ.

ആന്‍ഡ്രോയ്ഡ് എന്നത് വളരെ സുതാര്യമായ ഒരു ടെക്‌നോളജിയാണ്. അതുകൊണ്ടു തന്നെയാണ് പ്രാദേശിക കമ്പനികള്‍ പോലും അത് ഏറ്റെടുത്തതും വിജയിപ്പിച്ചതും.ആന്‍ഡ്രോയ്ഡ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിസ്റ്റം ആയി മാറിയത് അതിനാലാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇത് കിടമല്‍സരങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിപണിയാണ്. എന്ന് മാത്രമല്ല, സാധ്യതകളും നിരവധിയാണ്. ആമസോണ്‍ പോലെയുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളും ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനെ ഏറ്റെടുത്തു കഴിഞ്ഞു.

Top