യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദബി: യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രി സഭയാണ് അംഗീകാരം നല്‍കിയത്. സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും ഒരുപോലെയായിരിക്കും അവധി ദിനങ്ങള്‍.

മുഹറം ഒന്നിന് ഹിജ്റ പുതുവത്സര ദിനത്തിന് പൊതു അവധിയാണ്. റബീഉല്‍ അവ്വല്‍ 12ന് നബിദിനത്തിലും, ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനത്തിനും അവധി ലഭിക്കും. ഹിജ്റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങള്‍ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. അവധിദിനങ്ങളില്‍ ചിലത് ഹിജ്റ ഇസ്ലാമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

2024ലെ ആ?ദ്യ പൊതു അവധി ജനുവരി ഒന്നിന് പുതുവത്സരം പ്രമാണിച്ച്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ മൂന്ന് ദിവസമായിരിക്കും ചെറിയ പെരുന്നാളിന് അവധി ലഭിക്കുക. ദുല്‍ഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതല്‍ ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ ബലിപെരുന്നാള്‍ അവധിയായിരിക്കും.

 

Top