ചരിത്ര നേട്ടത്തിന് തൊട്ടരികെ മഞ്ഞുമ്മലെ പിളേളര് ; ഇനി 4.5 കോടി മാത്രം

രിത്ര നേട്ടത്തിന് തൊട്ടരികില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. ഇനി ഏതാനും സംഖ്യകള്‍ കൂടി മാത്രമായാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിക്കൂട്ടിയ മലയാള സിനിമയുടെ പട്ടികയില്‍ ഒന്നാമതെത്തും. നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ള 2018നെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. 176 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷന്‍.

ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്. ആദ്യദിനം ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 170.50 ഓളം കോടിയാണെന്ന് പ്രേമുഖ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി 4.5കോടി കൂടി ലഭിച്ചാല്‍ 2018നെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കുമെന്നും ഇവര്‍ പറയുന്നു. 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് നിലവില്‍ ടോപ് ഫൈവില്‍ ഉള്ള മലയാള സിനിമകള്‍.

കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മല്‍ ബോയ്‌സിന് മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ വരവേല്‍പ്പാണ് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. അതു തന്നെയാണ് കളക്ഷനില്‍ ഇത്രയും വലിയൊരു കുതിപ്പിന് മഞ്ഞുമ്മലിന് അവസരം നല്‍കിയതും. സംസ്ഥാനത്ത് നിന്നും 45 കോടിയിലേറെ സിനിമ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളും പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പണം വാരുന്ന ഇതര ഭാഷാ സിനിമകളുടെ പട്ടികയില്‍ എട്ടാമതാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്ളത്. വൈകാതെ തൊട്ട് മുന്നിലുള്ള ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ കളക്ഷന്‍ മഞ്ഞുമ്മല്‍ മറികടക്കുമെന്നും വിലയിരുത്തലുണ്ട്. 50 കോടിയാണ് ജവാന്റെ തമിഴ്‌നാട് കളക്ഷന്‍. അതേസമയം, ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു കൂട്ടം സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും ഒരാള്‍ ഗുണാ കേവില്‍ വീഴുന്നതും പിന്നീട് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളും ആണ് മഞ്ഞുമ്മലിന്റെ ഇതിവൃത്തം.

Top