അടുത്ത ഘട്ട വാക്‌സിനേഷന്‍; അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് യോഗം. അതേസമയം രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ 340 ദശലക്ഷം ഡോസ് കൊവിഷീല്‍ഡ് ആവശ്യപ്പെട്ടതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ 18 ദശലക്ഷം ഡോസ് വാക്‌സിനും ആവശ്യപ്പെട്ടു.

എന്നാല്‍ വാക്‌സിനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ഇതുവരെ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ എയര്‍ ഫോഴ്‌സ് ചീഫ് മാര്‍ഷല്‍ ആര്‍കെന്തസ് ബധുരിയയുമായി ചര്‍ച്ച നടത്തി.

Top