ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിറ്റിയുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത്

ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റി ഇന്ത്യയിലേക്കെത്തുന്നു. വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പിന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്.

വാഹനത്തിന്റെ മുന്‍വശത്തിനെ അലങ്കാരമാക്കുക എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവയാണ്. എന്നാല്‍ പിന്‍വശത്ത് നല്‍കിയിരിക്കുന്നത് പുതിയ ഡിസൈനിലുള്ള സ്ലീക്കര്‍ എല്‍ഇഡി ടെയ്ല്‍ലാമ്പ്, പുതുക്കിയ ബൂട്ട് ലിഡ്, പൂര്‍ണമായും രൂപമാറ്റം വരുത്തിയ ബമ്പര്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള റിഫ്ളക്ടര്‍, ഡയമണ്ട് കട്ട് ഡ്യുവല്‍ ടോണ്‍ അലോയി എന്നിവയാണ്.

പുതിയ സിറ്റിക്ക് 4569 എംഎം നീളവും 1748 എംഎം വീതിയും 1489 എംഎം ഉയരവും 2600 എംഎം വീല്‍ബേസുമാണുള്ളത്. സൂചനകള്‍ അനുസരിച്ച് മുന്‍ മോഡലിനെക്കാള്‍ 109 എംഎം നീളവും 53 എംഎം വീതിയും അധികമാണ്.

പുതിയ സിറ്റിക്ക് കരുത്തേകുക 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. മുന്‍ മോഡലിനെക്കാള്‍ രണ്ട് ബിഎച്ച്പി അധിക കരുത്തും ഈ മോഡലിന് ഉണ്ട്.

Top