പുതുതലമുറ മാരുതി സെലറിയോ YNC മോഡല്‍ അടുത്ത വര്‍ഷം വിപണിയിലേക്ക്

സെലറിയോ ഹാച്ച്ബാക്കിന്റെ പുത്തന്‍ തലമുറ 2020 രണ്ടാം പകുതിയില്‍ പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. YNC മോഡല്‍ അടുത്ത 12-18 മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പുതു തലമുറ സെലറിയോയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാണ് കമ്പനിയുടെ പദ്ധതി. ഇരട്ട എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ്, സ്പീഡ് ലിമിറ്റ് വാര്‍ണിംഗ്, എബിഎസ് എന്നിവ പുത്തന്‍ സെലറിയോയുടെ സ്റ്റാന്റേര്‍ഡ് ഫീച്ചറുകളായിരിക്കും. ഉയര്‍ന്ന മോഡലുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

67bhp പവറും 90Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് നിലവിലുള്ള സെലറിയോയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ വകഭേതങ്ങളില്‍ വാഹനം ലഭ്യമാണ്.

Top