അടുത്ത 24 മണിക്കൂര്‍ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകം: യുക്രൈന്‍

കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ, യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്ന സെലന്‍സ്‌കിയുടെ നേൃത്വപാടവത്തെ ജോണ്‍സണ്‍ പ്രകീര്‍ത്തിച്ചു. യുദ്ധത്തില്‍ യുക്രൈനു വേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി യുകെ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.

 

Top