ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച നെക്‌സോൺ ഇവി മാക്‌സിന്റെ വില വർദ്ധിപ്പിച്ചു. മോഡലിന്‍റെ എല്ലാ വേരിയന്റുകൾക്കും 60,000 രൂപയാണ് ഇവർ കൂട്ടിയിരിക്കുന്നത്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 18.34 ലക്ഷം മുതൽ 19.84 ലക്ഷം രൂപ വരെയാണ്. അതേസമയം ഇത് സ്റ്റാൻഡേർഡ് നെക്‌സോൺ ഇവിയേക്കാൾ 40 ശതമാനം കൂടുതൽ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ നെക്‌സോൺ ഇവി മാക്‌സിന്റെ പവർട്രെയിൻ സിസ്റ്റത്തിൽ 40.5kWh ബാറ്ററി പാക്കും 143bhp ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നുണ്ട്. 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നതും ഈ എസ് യുവിയുടെ സവിശേഷതയാണ്.
നെക്‌സോൺ ഇവി മാക്‌സിന്റെ വില വർദ്ധിപ്പിച്ചു
