പുതിയ മുന്നേറ്റത്തിന് നെക്‌സോണ്‍ ഇവി; വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷം

കൂടുതല്‍ ശുദ്ധവും ചെലവു കുറഞ്ഞതുമായ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ നെക്‌സോണ്‍ ഇവി. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മികച്ച വ്യക്തിഗത ഗതാഗത ഓപ്ഷനാണ് ഇവിയുടെ പുതിയ വാഗ്ദാനം. 2020 ജനുവരിയിലാണ് നെക്‌സോണ്‍ ഇവി വിപണിയിലെത്തിയത്, നിലവില്‍ 64 ശതമാനം വിപണി വിഹിതം (YTD FY 21) നേടാന്‍ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. 2020 -ന്റെ തുടക്കത്തില്‍ ലോഞ്ച് ചെയ്ത ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയൊഴിച്ച് നെക്‌സോണ്‍ ഇവിയ്ക്ക് വെല്ലുവിളിയായി അധികം എതിരാളികളില്ല.

മറ്റ് രണ്ട് മോഡലുകളേക്കാളും താങ്ങാനാകുന്നതാണ് എന്ന ഘടകമാണ് ടാറ്റ ഉല്‍പ്പന്നത്തെ കൂടുതല്‍ ജനപ്രീതി നേടാന്‍ സഹായിച്ചത്. അതോടൊപ്പം പൂര്‍ണ്ണ ചാര്‍ജില്‍ 300 കിലോമീറ്ററിലധികം ശ്രേണിയും വാഹനത്തെ സെഗ്മെന്റിലെ മികച്ചൊരു ചോയിസാക്കുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഓട്ടോ ഹെഡ്ലൈറ്റുകള്‍, ഓട്ടോ റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ്, പാര്‍ക്ക് അസിസ്റ്റ് എന്നിവയും നെക്‌സോണ്‍ ഇവിയുടെ സവിശേഷതകളാണ്. ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ 26 നഗരങ്ങളിലും രാജ്യത്തെ ഇന്റര്‍സിറ്റി റൂട്ടുകളിലും 300 -ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ടാറ്റ പവര്‍ സ്ഥാപിച്ചിട്ടുണ്ട്.

 

 

 

Top