നെക്‌സോ ഫ്യൂവല്‍ സെല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്.

നെക്‌സോ ഫ്യൂവല്‍ സെല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. അതേസമയം എസ് യു വിയുടെ ലോഞ്ചിനെ കുറിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. കൊറിയന്‍ വിപണിയില്‍ നിലവില്‍ നെക്‌സോ എഫ്‌സിവി (ഫ്യൂവല്‍ സെല്‍ വെഹിക്കിള്‍) ലഭ്യമാണ്.

ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് എഫ്‌സിവി. ഈ ഫ്യൂവല്‍ സെല്ലാണ് വാഹനത്തിലെ ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി നൽകുന്നത്.. വൈദ്യുതരാസ സെല്ലായ ഫ്യൂവല്‍ സെല്‍ ഇന്ധനത്തിലെ രാസോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്നു. നെക്‌സോ എഫ്‌സിവി ഇന്ത്യന്‍ വിപണിക്ക് ഉറപ്പാണെന്ന് ഹ്യുണ്ടായ് വൈസ് ചെയര്‍മാന്‍ ചംങ്ങ് യൂസണ്‍ പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ എഫ്‌സിവികള്‍ അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

സാധാരണ ഇലക്ട്രിക് പവര്‍ട്രെയ്‌നേക്കാള്‍ ഭാരം കുറഞ്ഞതാണ് ഫ്യൂവല്‍ സെല്‍ ഡ്രൈവ്‌ട്രെയ്ന്‍. നെക്‌സോ എസ് യു വി 161 ബിഎച്ച്പി പരമാവധി കരുത്തും, 395 എന്‍ എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 9.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 177 കിലോമീറ്ററാണ് ടോപ് സ്പീഡുള്ളത്. കൊറിയന്‍ മാനദണ്ഡങ്ങളനുസരിച്ച് ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 609 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. പുറത്തെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോഴും നെക്‌സോ എഫ്‌സിവി കോള്‍ഡ് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും.

ഹ്യുണ്ടായിയുടെ ക്രോസ്ഓവര്‍ സ്‌റ്റൈലിംഗില്‍ വരുന്ന നെക്‌സോ എസ്യുവിയുടെ മുന്‍ഭാഗം ഷാര്‍പ്പ് ലുക്കിംഗാണ്. കാസ്‌കേഡിംഗ് ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ വാഹനത്തെ സ്‌റ്റൈലിഷ് ആക്കുന്നു. കാറിനകത്ത് രണ്ട് വലിയ എല്‍സിഡി സ്‌ക്രീനുകളുമുണ്ട്. ഇടതുവശത്തെ ഡിസ്‌പ്ലേയില്‍ സ്പീഡ്, റേഞ്ച് എന്നീ വിവരങ്ങളും വലത് ഡിസ്‌പ്ലേയില്‍ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്‌മെന്റ് ഓപ്ഷനുകളും കാണിക്കും. വാഹനത്തിനകത്തെ വായു ശുദ്ധീകരിക്കുന്ന ഫീച്ചറാണ് നെക്‌സോയുടെ പ്രധാന സവിശേഷത.

Top