പാകിസ്താനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡിനു ജയം

ടൗറന്‍ഗ: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം നേടി ന്യൂസീലന്‍ഡ്. രണ്ടാം ഇന്നിങ്‌സില്‍ 372 റണ്‍സ് വിജയലക്ഷ്യത്തിൽ 271 റണ്‍സെടുക്കുന്നതിനിടെ പാകിസ്താന് എല്ലാ വിക്കറ്റുകളും നഷ്ടമായി. സെഞ്ചുറി നേടിയ ഫവാദ് ആലം മാത്രമാണ് പാകിസ്താന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവിലാണ് 431 റണ്‍സെടുത്തത്. പിന്നാലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പാകിസ്താന്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി.

രണ്ടാം ഇന്നിംഗ്‌സില്‍ 180 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ന്യൂസീലന്‍ഡ് പാകിസ്താന്‌ 372 റണ്‍സ് വിജയലക്ഷ്യം നല്‍കി. എന്നാല്‍ പാകിസ്താന്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി. ആലത്തിന് പുറമേ 60 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ രണ്ടു ടെസ്റ്റഅ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി.

Top