ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ശക്തമായ ഭൂകമ്പം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ജനതയെ ഭീതിയിലാഴ്ത്തി ഭൂകമ്പം. കഴിഞ്ഞ ദിവസമാണ് ശക്തമായ ഭൂകമ്പം ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പുകളും വന്നിരുന്നു. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലാണ് ഭൂകമ്പം ഉണ്ടായത്. ഇതോടെ ആയിരക്കണക്കിന് പേരാണ് മലമുകളിലേക്ക് ഓടിക്കയറിയത്. പത്ത് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്ന് വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ പ്രദേശവാസികള്‍ക്ക് തിരിച്ചുവരാമെന്ന് അധികൃതര്‍ അറിയിച്ചു. തല്‍ക്കാലം ഭീഷണികളില്ലെന്നും ഇവര്‍ പറയുന്നു.

സുനാമി ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് ഐലന്‍ഡ് മേഖലയിലെ തീരദേശവാസികളോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. തീരദേശത്തെ കാലാവസ്ഥ പ്രവചനാതീതമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.1, 7.4, എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും പിന്നാലെ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഓക് ലന്‍ഡിന് സമീപമുള്ള എല്ലാ തീരദേശനിവാസികള്‍ക്കും മുന്നറിയിപ്പുണ്ടായിരുന്നു. 1.7 മില്യണ്‍ പേര്‍ ഇവിടെ താമസിക്കുന്നുണ്ട്

Top