അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പുതിയ ചെയര്‍മാൻ ഗ്രേഗ് ബാര്‍ക്ലെ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പുതിയ ചെയര്‍മാനായി ഗ്രേഗ് ബാര്‍ക്ലെ നിയമിച്ചു. ഇന്ത്യയുടെ ശശാങ്ക് മനോഹറിന് പകരമായാണ് രണ്ടാം റൗണ്ട് വോട്ടിങിനൊടുവിൽ ന്യൂസിലന്‍ഡുകാരനായ ഗ്രേഗ് ബാര്‍ക്ലെ നിയമിതനായത്. 2012 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം 2015ല്‍ നടന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഡയറക്ടറുമായിരുന്നു.

നിലവില്‍ ഐസിസിയില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പ്രതിനിധിയാണ് ബാര്‍ക്ലെ. ”ഈ പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുവരാനാവും. വീണ്ടും വളര്‍ച്ച കൈവരിക്കാന്‍ ക്രിക്കറ്റിന് സാധിക്കും. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ബഹുമതിയായിട്ടാണ് കാണുന്നത്. ക്രിക്കറ്റിനെ നമുക്ക് ഒരുമിച്ച് മുന്നോട്ടു നയിക്കാം.” ഐസിസിയുടെ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തതിനു ശേഷം അദ്ദേഹം പറഞ്ഞു.

Top